ബഹ്‌റൈൻ :ഡിസ്കവർ ഇസ്ലാം മലയാളം വിംഗിന്‍റെ കീഴിൽ നടന്നു വരുന്ന സമ്മര്‍ ക്യാംപിൻറെ ഭാഗമായി മീറ്റ് ദി എക്സ്പേർടീസ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു . 6 വയസ്സു മുതൽ 16 വയസ്സുവരെയുളള വിവിധ രാജ്യകാരായ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് കുട്ടികള്‍ക്കും,രക്ഷിതാക്കൾക്കും ഒരു പോലെ ഹൃദ്ദ്യമായി.വിവിധ പരിപാടികള്‍ കൊണ്ട് സമ്പന്നമായ സമ്മര്‍ ക്യാംപ് സെപ്റ്റംബര്‍ രണ്ടാം തിയ്യതി വരെ നീണ്ട് നില്‍ക്കും.
ബഹ്‌റിനിലെ പ്രഗല്‍ഭരും അനുഭവ സമ്പത്തുള്ളവരുമായ വിത്യസ്ത വ്യക്തിത്ത്വങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ‘മീറ്റ് ദി എക്സ്പേര്‍ട്ട്’ എന്ന പരിപാടിയില്‍ കുട്ടികള്‍ അവരവരുടെ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ട് സദസ്സിനെ പലവിധ ചര്‍ച്ചകളിലേക്ക് കൊണ്ട് പോയി. മോഡേണ്‍ ആര്‍കിടെക്റ്റ് CEO, മാനേജിംഗ് പാര്‍ട്ട്ണറുമായ ബഹ്റ്നി ഒമര്‍ സാലേഹ് , AJM koheji yamaha വിഭാഗം മാനേജര്‍ ശ്രീധര്‍ തേറാംപില്‍ എന്നിവര്‍ പങ്കെടുത്തു
സെപ്റ്റംബർ രണ്ടാം തിയ്യതി വരെ നീണ്ട് നില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് മുഹറഖിലെ അല്‍ ഇസ്ലാഹ് സൊസെെറ്റിയില്‍ വെച്ച് ഗ്ളോബല്‍ വില്ലേജ് എന്ന പരിപാടി സംഘടിപ്പിച്ചു കൊണ്ട്, സമ്മര്‍ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളേയും, ട്രെെനേര്‍സിനേയും ആദരിക്കുകയും, സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുവാനും തീരുമാനിച്ചു. അന്നേ ദിവസം അല്‍ ഇസ്ലാഹ് സൊസെെറ്റിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കുട്ടികളുടെ കള്‍ചറല്‍ പ്രോഗ്രാം,ഡിബേറ്റ് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ,17537373 , 36221399 , 33200501 എന്നീ നമ്പറുകളിൽ ബന്ധ പെടണമെന്നു അധികൃതർ അറിയിച്ചു