അക്ഷര സൂര്യൻ എന്ന ടി. പി. ഭാസ്കര പൊതുവാൾ മാഷിന്റെ ജീവചരിത്ര പുസ്തകത്തെപ്പറ്റിയുള്ള ചർച്ച നടത്തി ..

ശ്രീമതി ഇന്ദിരാബാലൻ എഴുതി, സൂര്യ ട്രസ്റ്റ് സൺ സൺ ക്രിയേഷൻ പ്രസിദ്ധപ്പെടുത്തിയ അക്ഷര സൂര്യൻ എന്ന ടി. പി. ഭാസ്കര പൊതുവാൾ മാഷിന്റെ ജീവചരിത്ര പുസ്തകത്തെപ്പറ്റിയുള്ള ചർച്ച ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് റൂവിയിലെ ടാലെന്റ്റ് സ്പെയ്സ് ഹാളിൽ പുസ്തകപരിചയം എന്നപേരിൽ മസ്കറ്റ് മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മ നടത്തി. മലയാള ഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനും സ്വജീവിതം സമർപ്പിച്ച ഭാഷ സ്നേഹി, മനസ്സിൽ, മറ്റെന്തിനേക്കാളും ഉപരി മലയാളത്തെ സ്നേഹിക്കുന്ന ശ്രീ.ടി. പി. ഭാസ്കര പൊതുവാൾ മാഷ് ഭാഷയുടെ സൂര്യതേജസ്സായി ശോഭിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ഏറെയായി.തനിക്കുള്ളതെല്ലാം ഭാഷയ്ക്ക് സമർപ്പിച്ച മാഷും, സഹധർമിണി യായ ജാനകിയമ്മയും, ഭാഷയെ സ്നേഹിക്കുന്നവർക്കും വേണ്ടി, മലയാള ഭാഷാ പാഠശാല എന്ന് പേരിട്ട വീട്ടിൽ തങ്ങളുടെ ജീവിത സായാഹ്നത്തിൽ ഇപ്പോഴും കർമ്മനിരതരാണ്.കേരളവും ഭാരതവും കടന്ന് മാഷടെ ഭാഷാസ്നേഹം വിദേശത്തും വ്യാപരിച്ചതിന് മസ്കറ്റിലെ പല വേദികളും കൂട്ടായ്മകളും നേർസാക്ഷ്യമാണ്. പ്രമുഖ വ്യക്തികൾ മാഷെ കുറിച്ചുള്ള അറിവും അനുഭവങ്ങളും പരസ്പരം പങ്കുവെച്ചതിലൂടെ മസ്കറ്റ് മലയാളീസ് എന്ന സൗഹൃദ കൂട്ടായ്മ മുൻകൈയെടുത്ത് നടത്തിയ പ്രസ്തുത പരിപാടി ശ്രദ്ധേയമായി.നിരവധി കൂട്ടായ്മകളിലെ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
നിരവധി പേർ പുസ്തകത്തിന്റെ പ്രതികൾ ഏറ്റുവാങ്ങി