ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് – ബഹ്‌റൈൻ ഘടകം പ്രവർത്തനം ആരംഭിച്ചു .

ബഹ്‌റൈൻ : ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് എന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് ബഹറിനിൽ തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ കൊവിഡ് കാലത്ത് ഡൽഹിയിൽ പ്രവർത്തിക്കുവാൻ ആയി അഡ്വക്കേറ്റ് ദീപ ജോസഫിൻറെനേതൃത്വത്തിൽ ഒരുപറ്റം ഹൃദയവിശാലതയുള്ള മനുഷ്യസ്നേഹികൾ തുടക്കം കുറിച്ച ഒരു കൂട്ടായ്മ , ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത പ്രവർത്തനം ആരംഭിച്ചിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു.

കഴിഞ്ഞദിവസം ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ചേർന്ന എന്ന ഓൺലൈൻ മീറ്റിംഗിൽ വെച്ച് 10 പത്തു രാജ്യങ്ങളിലായി പുതിയ ഡി എം സി കൂട്ടായ്മകൾ ആരംഭം കുറിച്ചിരിക്കുന്നു. ബഹറിൻ , സൗദി അറേബ്യ അബുദാബി ,കുവൈറ്റ് , ഖത്തർ, ഒമാൻ എന്നീ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് പുറമേ ഫ്രാൻസ് , യുകെ, യുഎസ് , കാനഡ മുതലായ രാജ്യങ്ങളിലും ഡി എം സി യുടെ പുതിയ ക്യാപ്റ്ററുകൾ ആരംഭിച്ചിരിക്കുന്നു.

ഡി എം സി യുടെ ബഹറിൻ ചാപ്റ്റർ  ചീഫ് കോർഡിനേറ്റർ ആയി  സാമൂഹിക പ്രവർത്തകനായ ശ്രീ. സാനി പോൾ  ജോയിൻറ് കോഡിനേറ്റർ മാരായി  ശ്രീ. റൈസ്സൺ വർഗീസ്,  ശ്രീ. നവീൻ നമ്പ്യാർ  എന്നിവരും  ചുമതലയേറ്റു. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ള ഏവരെയും ഈ കൂട്ടായ്മയിലേക്ക് ഹാർദ്ദവമായി സ്വാഗതം  ചെയ്യുന്നുവെന്ന് ബഹറിൻ ക്യാപ്റ്റർകോഡിനേറ്റർ സാനി പോൾ അറിയിച്ചു.

ശ്രീ കെ പി ഫാബിയൻ (ഐഎഫ്എസ്) ശ്രീ ടി എസ് ശ്രീനിവാസൻ (ഐഎഫ്എസ്) ശ്രീ സി വി ആനന്ദബോസ് (ഐഎഎസ്) , ജസ്റ്റിസ് സി എസ് രാജൻ , ഡോക്ടർ എ വി അനൂപ്, ശ്രീമതി ബീന ബാബുരാം എന്നിവർ രക്ഷാധികാരികളായി ഉള്ള ഈ സംഘടന ശരിയായി പ്രവർത്തിക്കുവാനും, മാർഗ്ഗനിർദ്ദേശങ്ങൾ നൽകാവാനും കഴിയുന്ന  കൂട്ടായ്മയാണ് എന്ന് ഒരു ഈ ഒരു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് മനസ്സിലാക്കുവാൻ കഴിഞ്ഞുന്നു എന്ന് ബഹുമാനപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.

ഈ ലോക്ഡൗൺ കാലത്ത് മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ജീവിതം ആഘോഷമാക്കിയ ഒരുപറ്റം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയാണ് ഡിഎംസി എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് ചെയർപേഴ്സൺ അഡ്വക്കേറ്റ് ദീപ ജോസഫ് അറിയിച്ചു .  കോവിഡ് റിലീഫ്, അക്ഷരജ്യോതി, ലീഗൽ ഹെൽപ്പ് , സ്ത്രീ ശാക്തീകരണം

തുടങ്ങി ചെറുതും വലുതുമായ ഡി എം സി യുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി ശ്രീ ജയരാജൻ നായർ ചടങ്ങിൽ അവതരിപ്പിച്ചു.

നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോക്ടർ രമ്യ മോഹൻ , റെയിൽവേ അസിസ്റ്റൻറ് കമ്മീഷണർ ടി എസ് ഗോപകുമാർ എന്നിവർ അവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. 10 രാജ്യങ്ങളിൽ ആരംഭിച്ചിരിക്കുന്ന ഗ്ലോബൽ കൂട്ടായ്മയ്ക്ക് ആശംസകളൾനേർന്നുകൊണ്ട് ഗ്ലോബൽ കോഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് സംസാരിക്കുകയുണ്ടായി .  സംഗീത സംവിധായകനും ഗായകനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ,മികച്ച ചലച്ചിത്ര നടൻ ശ്രീ അശോകൻ, പിന്നണിഗായിക പൂർണേശ്വരി ഹരിദാസ് എന്നിവരടെ നിർദ്ദേശങ്ങളും ,ഗാനങ്ങളും ചടങ്ങിന് കൂടുതൽ ചാരുത പകർന്നു.   പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ മാധവൻ  നന്ദിയും പറഞ്ഞു.  വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിവിധ നൃത്തനൃത്യങ്ങളും,  ലൈവ് ഓർക്കസ്ട്രായും നാടൻപാട്ടുകളും അരങ്ങേറി.