ബഹ്‌റൈൻ : ജോലി നഷ്ട്ടപെട്ടും ,ശമ്പളം ലഭിക്കാതെയും ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് സമാജത്തിന്റെ കൈത്താങ്. 150 ഓളം ഭക്ഷണ കിറ്റുകൾ ആണ് വിതരണത്തിനായി തയ്യാറാക്കി വച്ചിട്ടുള്ളതെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ആണ് ഭക്ഷണ കിറ്റ് വിതരണം എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. സമാജത്തിൽ നേരിട്ടെത്തി ഭക്ഷണ കിറ്റുകൾ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 36129714 ( സഞ്ജിത്ത് ), 32258697 ( ഉണ്ണി) എന്നിവരെ വിളിക്കാവുന്നതാണ്.