ബഹ്‌റൈൻ : നവജാത ഇരട്ടകൾ മരിക്കാനായ സംഭവത്തിൽ മൂന്നു ഡോക്ടർമാർക്ക് കോടതി തടവ് ശിക്ഷ വിധിച്ചു . ലോവർ ക്രിമിനൽ കോടതി ആണ് ശിക്ഷ വിധിച്ചത് . ഇതനുസരിച്ചു ആദ്യ പ്രതിക്ക് മൂന്നു വർഷവും ഒരു വര്ഷം വീതം രണ്ടും മൂന്നും പ്രതികൾ ശിക്ഷ അനുഭവിക്കണം . കുട്ടികളുടെ പിതാവ് ഇത് സംബന്ധിച്ചു പരാതി ഉന്നയിച്ചിരുന്നു . ഇത് സംബന്ധിച്ചു അന്വേഷണം നടത്തിയ സമിതി ഡോക്ടറുമാരുടെ പിഴവ് കണ്ടെത്തിയിരുന്നു .പരിചരിച്ച നേഴ്സ് നിരപരാധി എന്ന് കണ്ടെത്തിയിരുന്നു . ശിക്ഷ നടപ്പാതിരിക്കേണ്ടതിനു ആയിരം ബഹ്‌റൈൻ ദിനാർ കെട്ടിവക്കുന്നതിനും ഉത്തരവുണ്ട്