സലാല: കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ദോഫർ ഗവർണറേറ്റിലാണ് സംഭവം. റീജിയണൽ മുനിസിപ്പാലിറ്റിസ് ആൻഡ് വാട്ടർ റിസോഴ്സസ് വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മുഴുവൻ ഗവർണറേറ്റുകളിലും ഭക്ഷ്യ സുരക്ഷാ അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.