“ഡോണ്ട് വെയിറ്റ് . വാക്‌സിനെറ്റ് ! ക്യാമ്പയിനിനു തുടക്കം കുറിച്ചു .

ബഹ്‌റൈൻ : കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബഹ്‌റൈനിലെ പ്രവാസികളിൽ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചു മഅവബോധം സൃഷ്ടിക്കാൻ സംസ്കൃതി ബഹ്‌റൈൻ “ഡോണ്ട് വെയിറ്റ് . വാക്‌സിനെറ്റ് ! എന്ന ക്യാമ്പയിനിനു തുടക്കം കുറിച്ചു . ബഹ്‌റൈൻ ഭരണകൂടം നൽകി വരുന്ന ഈ വാക്സിനേഷൻ സൗകര്യത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത് . പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് , കോവിഡ് രോഗ ബാധയാൽ മരിച്ചവരിൽ 95 ശതമാനം പേരും വാക്‌സിൻ എടുത്തക്കാത്തവരാണ് . ആയതിനാൽ വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണ് . ഇത് സാധാരണക്കാർക്ക് മനസിലാക്കികൊടുത്ത് , അവരെയും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് സംസ്കൃതി ബഹ്‌റൈൻ ഉദ്ദേശിക്കുന്നത് . രജിസ്റ്റർ ചെയ്യുവാൻ ഏതെങ്കിലും കാരണത്താൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനും ഈ ക്യാമ്പൈനിൽ സൗകര്യം ഉണ്ട് എന്നും സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ അറിയിച്ചു . എല്ലാ പ്രവാസി സുഹൃത്തുക്കളോടും ഈ സദുദ്യമത്തിൽ പങ്കാളികളാകുവാനും സമ്പൂർണ വാക്‌സിനേഷൻ അത് വഴി കോവിഡ് മഹാമാരിയെ തുരത്തുക എന്ന ലക്ഷ്യത്തിലേക്കായി ഒരുമിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു