ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ തട്ടിപ്പിനിരയായ സ്ത്രീക്ക് നഷ്ടമായത് 87,000 രൂപ. വിമാനത്താവളത്തിലെ ലോഞ്ചിൽ എത്തിയ ഭാർഗവി മണി തട്ടിപ്പിന് ഇരയായത്. യുവതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പിന് ഇരയായ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ക്രെഡിറ്റ് കാർഡ് കൈവശം ഇല്ലാതിരുന്നതിനാൽ ക്രെഡിറ്റ് കാർഡിന്റെ ഫോട്ടോ ലോഞ്ച് ജീവനക്കാരെ കാണിച്ചതായും. സുരക്ഷാ ആവശ്യങ്ങൾക്കായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും ഫെയ്‌സ് സ്‌ക്രീനിംഗിന് ചെയ്യാനും ലോഞ്ച് ജീവനക്കാർ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. നിർദ്ദേശങ്ങൾ എല്ലാം പാലിച്ചെന്നും എന്നാൽ ക്രെഡിറ്റ് കാർഡ് ബിൽ ലഭിച്ചതിന് ശേഷമാണ് തട്ടിപ്പ് മനസ്സിലായതെന്നും യുവതി വീഡിയോയിൽ പറയുന്നു.ലോഞ്ച് പാസ്” ആപ്പാണ് ഡൗൺലോഡ് ചെയ്‌തതെന്നും എന്നാൽ ആപ്പ് ഉപയോഗിച്ചില്ലെന്നും യുവതി പറയുന്നു. ഫോണിലേക്ക് OTP വരാതിരിക്കാൻ സ്‌കാമർമാർ ആപ്പ് ഉപയോഗിച്ചതായും സംശയമുണ്ടെന്നും യുവതി ആരോപിക്കുന്നു.ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയോ അതിൻ്റെ അധികൃതരെയോ താൻ ഒരു ഘട്ടത്തിലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മണി വീഡിയോയിൽ വ്യക്തമാക്കി. എയർപോർട്ട് അധികൃതർ തന്നെ സമീപിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിനെ വിവരം അറിയിക്കുകയും കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.