ബഹ്‌റൈൻ : കോവിഡ് ദുരിതബാധിതര്‍ക്ക് ഡോ. രവി പിള്ളയുടെ 15 കോടി സഹായം. ഇതിൽ 10 കോടി കേരളത്തിനകത്തും 5 കോടി നോർക്ക വഴിയും പ്രവാസികൾക്കു നൽകും. ഓണത്തിന് മുൻപ് നാലായിരം പേർക്ക് സഹായം ഉറപ്പാക്കാനാണ് തീരുമാനം. വീഡിയോ പ്രെസ്സ് കോൺഫറൻസ് വഴി ആണ് തീരുമാനം അറിയിച്ചത്.ആർ പി ഫൗണ്ടേഷൻ വഴി സഹായം നൽകും.85 കോടിയിലധികം രൂപയോളം ഇത്തരം പ്രവർത്തങ്ങൾക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു.