നമ്മളോടൊപ്പം ഡോ. മാത്യു കുഴൽനാടൻ എംഎൽഎ -ഒഐസിസി എറണാകുളം ജില്ലാ കമ്മറ്റി സമ്മേളനം നടത്തി.

മനാമ :ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നമ്മളോടൊപ്പം എന്ന പരിപാടിയിൻ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ പ്രവർത്തകരോട് സംവദിച്ചു. പതിവിൽ നിന്നുംവ്യത്യസസ്തമായി ഏകപക്ഷീയമായ പ്രസംഗങ്ങൾക്കു പകരമായി സംഘടിപ്പിച്ച നമ്മളോടൊപ്പം എന്ന പരിപാടി പൂർണ്ണമായും പ്രവർത്തകർ അറിയാൻ ആഗ്രഹിച്ച വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ വിഷയങ്ങളിൽ ഉള്ള ചോദ്യങ്ങളും അതിനുള്ള മറുപടിയുമായി നമ്മളോടൊപ്പം എന്ന പരിപാടി തീർത്തും വ്യസ്തമായി മാറി. ജില്ലയുടെ ചാർജുള്ള ദേശിയ സെക്രട്ടറി മനു മാത്യുവിന്റെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൻ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി തുടർന്ന് എംഎൽഎ പ്രവർത്തകരുമായി സംവദിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശിയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിററി ഭാരവാഹികളായ സുനിൽ ചെറിയാൻ, ഡോളി ജോർജ്, ഇബ്രാഹിം അദ്ഹം, എബിൻ, സാബു പൗലോസ് എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ സിൻസൺ ചാക്കോ നന്ദി പറഞ്ഞു.