ബഹ്റൈൻ : പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റും കാവാലം നാരായണപ്പണിക്കരുടെ ശിഷ്യനുമായ ശ്രീ ഗിരീഷ് സോപാനത്തിന് അഭിനയത്തിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം പ്രഖ്യാപിച്ചു. 34 വർഷമായി അഭിനയ രംഗത്തുള്ള ശ്രീ ഗിരീഷ് സോപാനം ,കാവാലം നാടകങ്ങളിലൂടെയാണ് തന്റെ പ്രതിഭ തെളിയിച്ചത്. രവീന്ദ്രനാഥടാഗോറിന്റെ രചനയില്‍ നാല് ഭാഷകളിലായി കാവാലം സംവിധാനം ചെയ്ത അന്തര്യാമി എന്ന നാടകത്തിലെ പ്രധാനവേഷം മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റി. സോപാനം ദേശീയ-അന്തര്‍ദേശിയ വേദികളില്‍ കാഴ്ചവച്ച കര്‍ണഭാരത്തിലെ കര്ണന്, ശാകുന്തളത്തിലെ വിദൂഷകന്-ദുഷ്യന്തന്, കലിവേഷത്തിലെ നടന്, കരിങ്കുട്ടിയിലെ കരിങ്കുട്ടി, ഊരുഭംഗത്തിലെ ദുര്യോധനന്, പ്രതിമയിലെ ദശരഥന് കല്ലുരുട്ടിയിലെ ഉഗ്രാണി തുടങ്ങി കഴിഞ്ഞ വർഷം വേദിയിൽ എത്തിച്ച ശാകുന്തളം നാടകത്തിൽ ശകുന്തള ആയി അഭിനയിച്ച മഞ്ജു വാര്യരുടെ ഒപ്പം ദുഷ്യന്തൻ എന്ന കഥാപാത്രവും ചെയ്തു സമസ്യപൂരണം,രാത്രിഞ്ചരന് വൈലോപ്പിള്ളിയുടെ മാമ്പഴം തുടങ്ങിയ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .
2011 ലെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്. 2015 ലെ സംഗീത നാടക അക്കാദമി അവാര്‍ഡ്. പ്രഥമ ഭരത് ഗോപി ഭാരതീയ കലാപീഠം അവാര്‍ഡ്. എന്നിവ ലഭിച്ചിട്ടുണ്ട്
ബഹ്റൈൻ കേരളീയ സമാജത്തിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമക്കു വേണ്ടി കാവാലത്തിന്റെ അവനവൻ കടമ്പ നാടകം സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം ഇപ്പോൾ ബഹ്റൈനിലുണ്ട്. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി സെക്രട്ടറി എന്നിവർ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു അവനവൻ കടമ്പ നാടകം ജൂൺ 23 നു ബഹ്റിൻ കേരളീയ സമാജത്തിൽ അവതരിപ്പിക്കും , പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് അനിൽ സോപാനം ( കൺവീനർ സ്കൂൾ ഓഫ് ഡ്രാമ :33479888 )
ശിവകുമാർ കൊല്ലോറോത്ത് (സെക്രട്ടറി കലാവിഭാഗം 33364417 )