മസ്‌കറ്റിലെ നാടക പ്രേമികൾക്ക് ആവേശമായി ” ശിഖണ്ഡിനി “

മസ്കറ്റ് :’ശിഖണ്ഡിനി’ എന്ന നാടകത്തിന്റെ പൂജ മസ്‌കറ്റിലെ ജെ. എം. ടി ഹാളിൽ നടന്നു,2018 ഏപ്രിൽ 27ന് ശിഖണ്ഡിനി നാടകം അൽഫലാജ് ഹോട്ടലിൽ അരങ്ങേറും.ഒമാനിലെ നാടകപ്രേമികൾക് ഒരു പുതിയ അനുഭവം ആയിരിക്കും ഈ നാടകം എന്ന് ഭദ്രദീപം കൊളുത്തികൊണ്ട് പൂജയുടെ ഉൽഘാടനം നിർവഹിച്ച രംഗപടം സുജാതൻ മാഷ് പറഞ്ഞു. ജിത്തു പ്രഭാകർ,രൂപേഷ്, സജേഷ് പട്ടാമ്പി, അമൃത് പാൽ, ശ്യാം, ബിജു വർഗീസ്, കവിയും ഗാനരചയിതാവും ആയ കെ ആർ പി. വള്ളികുന്നം എന്നിവർ പൂജയിൽ മുഖ്യാത്ഥിതകൾ ആയിരുന്നു.’ശിഖണ്ഡിനി ‘യുടെ സംവിധാനം നിർവഹിക്കുന്നത് മാന്നാർ അയൂബും,രചന നിർവഹിക്കുന്നത് ബിജു പി. നീലീഷ്വരവുംമാണ്.അസോസിയേഷൻ ഓഫ് മസ്കറ്റ് മ്യൂസിക്‌ ആൻഡ് ആർട്സും ക്ലാപ്സ് ഇവന്റസും ചേർന്ന് ആണ് നാടകം അരങ്ങിൽ എത്തിക്കുന്നത്. കൊച്ചിൻഗോൾഡ് ആണ് മുഖ്യ പ്രായോജകർ.