മനാമ : സിത്ര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഏകദിന ടൂർണമെൻറിൽ വിവിധ രാജ്യങ്ങളിലെ 16 പ്രവാസി ടീമുകൾ മറ്റുരച്ചു.അത്യന്തം ആവേശകരമായ ഫൈനലിൽ ‘ഡ്രീം ഫാൽക്കൺ ബഹ്റൈൻ കുട്ല ചാലഞ്ചേഴ്സിനെ പരാജയപ്പെടുത്തി വിജയകിരീടം ചൂടി. രാവിലെ നടന്ന ഉത്ഘാടന പരിപാടിയിൽ പ്രതിഭ സാർ യൂണിറ്റ് സെക്രട്ടറി അനിൽ മുണ്ടൂർ സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഷൈജു. ഒ. വി അദ്ധ്യക്ഷനായ ചടങ്ങിൽ ബഹ്റൈൻ പ്രതിഭ മനാമ മേഖല സെക്രട്ടറി അനീഷ് കരിവെള്ളൂർ ഉത്ഘാടനം നിർവഹിച്ചു.ബഹ്റൈൻ പ്രതിഭ മെംബർഷിപ്പ് സെക്രട്ടറി രജീഷ് വടക്കയിൽ ആശംസകൾ നേർന്നു.പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്. ലോക കേരള സഭ അംഗങ്ങളും ,പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളുമായ സി. വി. നാരായണൻ, സുബൈർ കണ്ണൂർ ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടാൻ,പ്രതിഭ ട്രെഷറർ രജീഷ് വടക്കയിൽ,പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം റാം,പ്രതിഭ മുഹറഖ് മേഖല പ്രസിഡന്റ് കെ. പി. അനിൽ, പ്രതിഭ മനാമ മേഖല പ്രസിഡന്റ് ശശി ഉദിനൂർ, പ്രതിഭ കായികവേദി കൺവീനർ റാഫി കല്ലിങ്ങൽ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ജേതാക്കളായ ഡ്രീം ഫാൽക്കൺസിനുള്ള ട്രോഫിയും,ക്യാഷ് അവാർഡും പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടനും, റണ്ണേഴ്സ് അപ്പായ കുട്ല ചാലഞ്ചേഴ്സ്സിനുള്ള ക്യാഷ് അവാർഡും കളിക്കാർക്കുള്ള മെഡലുകളും പ്രതിഭ മെംബർഷിപ്പ് സെക്രട്ടറി രജീഷ് വടക്കയിലും, റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി മേഖല പ്രസിഡന്റ് ശശി ഉദിനൂരും കൈമാറി.എറ്റവും നല്ല ബൗളറായി തിരഞ്ഞെടുക്കപ്പെട്ട എസ്. എസ്. പി വാരിയെഴ്സിലെ അബ്ദുൾ ലത്തീഫിനുള്ള ഉപഹാരം പ്രതിഭ കായികവേദി കൺവീനർ റാഫി കല്ലിങ്കലും, മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ട ഡ്രീം ഫാൽക്കണിലെ നിതിനുള്ള ഉപഹാരം സാർ യൂണിറ്റ് അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി അഭിൻരാജും, കൂടുതൽ സിക്സറുകൾ നേടിയ സീഫ് വാരിയെഴ്സിലെ ഷിബുവിനുള്ള ഉപഹാരം സാർ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഭിനന്ദും, കൂടുതൽ ഫോറുകൾ നേടിയ ഡ്രീം ഫാൽക്കണിലെ ഷഫിക്കുള്ള ഉപഹാരം സാർ യൂണിറ്റ് പ്രസിഡന്റ് ഷൈജുവും,മികച്ച ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ട ഡ്രീം ഫാൽക്കണിലെ നിതിനുള്ള ഉപഹാരം സാർ യൂണിറ്റ് സെക്രട്ടറി അനിലും, ഫെയർ പ്ലേ ട്രോഫി നേടിയ റിയൽ ഫൈറ്റേഴ്സ് സിത്ര ” ടീമിനുള്ള ഉപഹാരം സാർ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷാജഹാനും ഗ്രൗണ്ട് സപ്പോർട്ടഴ്സിനുള്ള ഉപഹാരങ്ങൾ മേഖല കമ്മിറ്റി അംഗങ്ങളായ നിരനും, രഞ്ജിത്തും ചേർന്ന് നൽകി. അനിൽ മുണ്ടൂർ കൺവീനറും, ഷൈജു.ഒ.വി ചെയർമാനും സാർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ക്രിക്കറ്റ് ടൂർണമെന്റ് വൻ വിജയമാക്കാൻ പ്രവർത്തിച്ചത്.