മസ്കത്ത്: വേനൽച്ചൂടിൽ വാഹനാപകട സാധ്യതയേറെയുള്ളതിനാൽ വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമത ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ചൂട് വർധിക്കുന്നത് വാഹനങ്ങളുടെ കാര്യക്ഷമതയെ പല വിധത്തിലും ബാധിക്കാൻ സാധ്യതയുണ്ട്. ഇത് വാഹനത്തിന് കേടുപാടുണ്ടാക്കുന്നതിന് ഒപ്പം അപകടങ്ങൾ വരുത്തിവെക്കുകയും ചെയ്യുമെന്ന് റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റിെല സാങ്കതിക വിഭാഗം മേധാവി മേജർ മുഹമദ് വലാദ് വാദി പറഞ്ഞു. വാഹനത്തിന്റെ റേഡിയേറ്ററാണ് എൻജിന്റെ ചൂട് കുറക്കുന്ന ഭാഗം. അതിനാൽ റേഡിയേറ്ററിന് നാശമുണ്ടാകാതിരിക്കുന്നതിനും തുരുമ്പ് പിടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കേടുവന്ന റേഡിയേറ്ററുകൾ ചൂടിന്മുൻപേ മാറ്റി പുതിയത് ഘടിപ്പിക്കണം. അതോടൊപ്പം റേഡിയേറ്ററുകൾ തക്കസമയത്ത് വൃത്തിയാക്കുകയും വേണം.
രണ്ടാമതായി ശ്രദ്ധിക്കേണ്ട പ്രധാനപെട്ട മറ്റൊരുകാര്യം വാഹനത്തിന്റെ ടയറുകൾആണ്, ഇത് സമയാസമയങ്ങളിൽ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ വേഗതയിലോ സാവധാനത്തിലോ ഒാടിക്കുേമ്പാൾ വിറയൽ ശ്രദ്ധയിൽപെടുകയോ സ്റ്റിയറിങ് ബാലൻസ് കുറയുന്നതായി തോന്നുകയോ ചെയ്താൽ ഉടൻ വാഹനവും ടയറും പരിശോധിക്കണം. ഇത്തരം ചെറിയ കാര്യങ്ങൾ അവഗണിക്കുന്നത് വലിയ ആപത്തുകൾക്ക് കാരണമാക്കുമെന്നും വലാദ് വാദി പറഞ്ഞു. നിലവാരമില്ലാത്ത എൻജിൻ ഒായിലുകളുടെ ഉപയോഗം വാഹനത്തിന്റെ എൻജിന്റെ ചൂട് വർധിക്കാൻ കാരണമാക്കും. ബ്രേക്ക് ഒായിൽ, പവർ സ്റ്റിയറിങ് ദ്രാവകം, എ.സിയുടേതടക്കം ഫിൽറ്ററുകൾ എന്നിവയും യഥാസമയത്ത് മാറ്റണം.
എ.സിയുടെ കാര്യക്ഷമതയും പരിേശാധിക്കണമെന്നും മേജർ വാദി പറയുന്നു. പുതിയ വാഹനങ്ങളുടെ എൻജിനുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയോ എൻജിൻ ഒായിലുകൾ മാറ്റാതിരിക്കുകയോ ചെയ്യുന്നത് കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം പുറത്തുവരാൻ വഴിയൊരുക്കുമെന്നും ഇത് മരണത്തിനുവരെ കാരണമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. വാഹനത്തിന്റെ എൻജിൻ ഒാണാക്കി ഉറങ്ങുന്നത് നല്ലതല്ലെന്നും വാഹനത്തിന്റെ ചില്ലുകൾ അൽപം തുറന്നിടുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ ടയറുകളായിരുന്നു. എന്നാൽ അടുത്തിടെ ടയറുകളുടെ ഉപയോഗത്തിൽ നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ഗുണനിലവാരമില്ലാത്ത ടയറുകൾ ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തതോടെ ടയർ പൊട്ടിയുള്ള അപകടങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട് അദ്ദേഹം ഓർമപ്പെടുത്തി.