യുവതി പുഴയില്‍ വീണു: ഭര്‍ത്താവല്ലാതെ മറ്റാരും സ്പര്‍ശിക്കരുതെന്ന് യുവതി

DROWNതൊടുപുഴ: ബൈക്ക് പാലത്തിടിച്ച് പുഴയിലേക്കു വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരന്‍ യുവതിയുടെ പ്രതികരണം കേട്ട് ഞെട്ടി. ഭര്‍ത്താവല്ലാതെ തന്റെ ശരീരത്തില്‍ മറ്റാരും സ്പര്‍ശിക്കരുതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയെത്തിയിലെത്തിയിട്ടും യുവതിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.

ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തൊടുപുഴ തൊമ്മന്‍കുത്ത് പുഴയുടെ പാലത്തിന്റെ തൂണിലിടിച്ചതിനെ തുടര്‍ന്നാണ് ബൈക്കിനും പിന്നിലിരുന്ന യുവതി വെള്ളത്തിലേക്കു തെറിച്ചുവീണത്. നീന്തലറിയാത്ത ഭര്‍ത്താവ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു തുടര്‍ന്നാണ് ബൈക്കിനു പിന്നില്‍ വന്നിരുന്ന നാട്ടുകാരനും പട്ടാളക്കാരനുമായ ആള്‍ യുവതിയെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങിയത്. എന്നാല്‍ രക്ഷിക്കാനായി പുഴയിലേക്കിറങ്ങിയ രക്ഷകനോട് തന്റെ ശരീരത്തില്‍ തൊടരുതെന്നായിരുന്നു യുവതിയുടെ ആവശ്യം.

പുഴയിലെ പുല്ലില്‍ പിടിച്ചു നിന്ന യുവതിയെ രക്ഷിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല. പുല്ലില്‍ നിന്നും പിടി വിട്ട് അടുത്ത പുല്‍ക്കൂട്ടത്തില്‍ പിടിച്ച് നില്‍ക്കുമ്പോഴായിരുന്നു നാട്ടുക്കാര്‍ രക്ഷിക്കാന്‍ എത്തിയത്. ആഴം കുറഞ്ഞ സ്ഥലത്തു നിന്നും ആഴം കൂടിയ ഭാഗത്തേക്ക് യുവതി ഒഴുകിപ്പോവുകയും ജീവന്‍ തന്നെ അപകടത്തിലാകുമെന്നു മനസ്സിലായതോടെ ഇയാള്‍ യുവതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ യുവതിയെ പിടിച്ചു കരയ്‌ക്കെത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.