കുവൈറ്റ് :കുവൈറ്റിലേക്ക് കൊണ്ടുവന്ന വൻമയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.ഷുവൈഖ് സീപോര്‍ട്ടില്‍ വെച്ച് ഒരു കോടിയോളം ട്രമഡോൾ ഗുളികകളാണ് അധികൃതർ പിടികൂടിയത്.40 അടി നീളമുള്ള കണ്ടയ്നറിലാണ് കുവൈറ്റിൽ കർശന നിയന്ത്രണമുള്ളട്രമഡോൾ എക്സ് 225 എന്ന ഗുളികൾ എത്തിച്ചത്.
ഇവ ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും കൊണ്ടുവന്നതാണെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ജലാവി പറഞ്ഞു.ഇലക്ട്രിക്,മെഡിക്കൽ ഉപകരണങ്ങളാണെന്നായിരുന്നു കണ്ടെയ്നറിൽ രേഖപ്പെടുത്തിയിരുന്നത്.എന്നാല്‍ ഇവ കൊണ്ടുവന്നയാള്‍ കുവൈത്തില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് കണ്ടൈനർ തുറന്നുപരിശോധിച്ചപ്പോള്‍ മയക്കുമരുന്നിന്റെ വൻശേഖരം കണ്ടെത്തി.ഇതോടെ കൊണ്ടുവന്നയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു.