മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത് ​: ന​ട​പ​ടി ശ​ക്ത​മാ​ക്കി ഒമാൻ പോലീസ്

ROP FILE IMAGE

മ​സ്കറ്റ്. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ആ​ഗ​സ്റ്റി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ 258 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 വി​ദേ​ശി​ക​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് നാ​ർ​കോ​ട്ടി​ക്‌ ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. ആ​ഗ​സ്റ്റ് 30ന് ​ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും കൈ​വ​ശം​വെ​ച്ച​തി​ന് വി​ദേ​ശി​യെ മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

അ​തേ ദി​വ​സം, വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് ര​ണ്ട് ഏ​ഷ്യ​ക്കാ​രെ ആ​ർ.​ഒ.​പി അ​റ​സ്റ്റ് ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര സം​ഘ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് ഒ​രു ഏ​ഷ്യ​ക്കാ​ര​നെ ആ​ഗ​സ്റ്റ് 24ന് ​ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് നാ​ർ​കോ​ട്ടി​ക് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.പ്ര​തി​യി​ൽ​നി​ന്ന് 43 കി​ലോ​യി​ല​ധി​കം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന്, 25 കി​ലോ ഹ​ഷീ​ഷ്, ഓ​പി​യം, ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. 20 കി​ലോ ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് ആ​ഗ​സ്റ്റ് 20ന് ​വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ​ൻ​റ് ഏ​ഷ്യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

18ന്, ​ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് സ​ലാ​ല​യി​ലെ സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ, മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച നാ​ല് അ​റ​ബി​ക​ളെ​യും ഏ​ഷ്യ​ക്കാ​രെ​യും പി​ടി​കൂ​ടി. ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്നും അ​ഞ്ച് കി​ലോ ഹ​ഷീ​ഷും കൈ​വ​ശം​വെ​ച്ച​തി​ന് ഏ​ഷ്യ​ൻ സ്വ​ദേ​ശി​യെ ആ​ഗ​സ്റ്റ് 17നും ​അ​റ​സ്റ്റ് ചെ​യ്തു. 15ന് 18 ​കി​ലോ ക​ഞ്ചാ​വു​മാ​യി മ​റ്റൊ​രു ഏ​ഷ്യ​ക്കാ​ര​നും പി​ടി​യി​ലാ​യി. 73 കി​ലോ ക​ഞ്ചാ​വു​മാ​യി രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ബീ​ച്ചി​ൽ​നി​ന്ന് പി​ടി​കൂ​ടി.

ആ​ഗ​സ്റ്റ് നാ​ലി​ന് 13 കി​ലോ ഹ​ഷീ​ഷു​മാ​യി ര​ണ്ട് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ​യും വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് ഏ​ഷ്യ​ൻ വം​ശ​ജ​രെ ആ​ഗ​സ്റ്റ് മൂ​ന്നി​നും പി​ടി​കൂ​ടി​യി​രു​ന്നു.മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ കു​റി​ച്ച് അ​റി​യു​ന്ന​വ​ർ 1444 എ​ന്ന ഹോ​ട്ട്‌​ലൈ​നി​ലോ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ആ​ർ.​ഒ.​പി ന​ട​പ​ടി ശ​ക്ത​മാ​ക്കി. ജൂ​ണി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ​ 58 വി​ദേ​ശ പൗ​ര​ന്മാ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്​.