ദുബായ് വിമാന അപകടം: 4.67 ലക്ഷം വീതം നഷ്ടപരിഹാരം

dubai newദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എമിറേറ്റ്സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍(4.7 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000 ഡോളറും മറ്റ് വിഷമതകള്‍ക്ക് 5,000 ഡോളറുമാണ് നല്‍കുക. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് എല്ലാ യാത്രക്കാർക്കും അധികൃതർ ഇ മെയിൽ അയച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇത് പൂരിപ്പിച്ച് നൽകണമെന്ന് അധികൃതർ പറഞ്ഞു.