ദുബൈ: അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന് വൻ പദ്ധതി പ്രഖ്യാപിച്ച് ദുബൈ .300 കോടി ദിർഹമിന്റെ നീക്കിയിരിപ്പ് ബ ഹിരാകാശരംഗത്തെ മുന്നേറ്റങ്ങൾക്ക് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതി . ഫണ്ടിന്റെ ആദ്യ നിക്ഷേപമെന്ന നിലയിലാണ് ‘സിർബ്’ (പക്ഷിക്കൂട്ടം) എന്ന പേരിൽ റഡാർ ഉപഗ്രഹ പദ്ധതി രൂപപ്പെടുത്തിയത്. യു.എ.ഇ ബഹിരാകാശ ഏജൻസി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡൻറുംപ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത് .പദ്ധതി യാഥാർഥ്യമാകുന്നതോടെ നൂതനമായ സിന്തറ്റിക് അപേർച്ചർ റഡാർ (എസ്.എ.ആർ) സാറ്റലൈറ്റ് വികസിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകും യു.എ.ഇ എന്ന നേട്ടവും കൈവരിക്കും .
കടലിലെ കപ്പലുകളുടെ സഞ്ചാരം . എണ്ണ ചോർച്ച , അതിർത്തി , ട്രാഫിക് എന്നിവ നിരീക്ഷികൽ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തന ആസൂത്രണം, നഗരാസൂത്രണം, കാർഷിക അറിവുകൾ സംബന്ധിച്ച പഠനം എന്നിവയുടെ വിവരങ്ങൾ ഈ ഉപഗ്രഹങ്ങളിൽ നിന്നും ലഭിക്കും