ദുബായ്:മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ യുഎഇ. സ്വകാര്യ മേഖലയിലെ അധ്യാപകർക്ക്, നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നൽകുക. ദുബായിലെ സ്വകാര്യ നഴ്സറികള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍ മാനേജര്‍മാര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികള്‍, മുഴുവന്‍ സമയ ഫാക്വല്‍റ്റികള്‍, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥര്‍, സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാംഅപേക്ഷകൾ ഈ മാസം 15 മുതൽ നൽകാനാകമെന്ന് ദുബായ് കെഎച്ച്ഡിഎ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അധ്യാപകർക്ക് അംഗീകാരം നൽകുന്ന പ്രഖ്യാപനം നടത്തിയത്.