ദുബായിൽ ബസ് അപകടം 15 പേര് മരിച്ചു

ചിത്രം കടപ്പാട് : ദുബായ് പോലീസ് ടിറ്റർ & മൊവാസലാത് ടിറ്റർ

ദുബായ്: ഒമാനിൽ നിന്നും ദുബായിലേക്ക് പോയ ബസ് അപകടത്തിൽ പെട്ട് 15 പേർ മരിച്ചു.അഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിച്ചിട്ടുണ്ട്.മൊവ്വാവസലാത്തിന്റെ മസ്കറ്റ് ദുബായ് ഇൻറ്റർ സിറ്റി ബസ് ആണ് അപകടത്തിൽ പെട്ടത് വിവിധ രാജ്യക്കാരായ വിദേശികൾ ഉണ്ടെന്ന് സംശയം.ആരൊക്കെയാണ് അപകടത്തിൽ പെട്ടിട്ടുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല.റാഷിദിയ എക്സിറ്റിൽ വൈകിട്ട് 5.40ആണ് അപകടം ഉണ്ടായത്.ബസിൽ 31പേരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.മൊവസലാത്ത് ബസ് അപടത്തിൽ പെട്ടതായും 15 പേർ മരിച്ചതായും മൊവാസലാത് ടിറ്ററിലൂടെ സ്ഥിതികരിച്ചിട്ടുണ്ട്.