ദുബായ്;മസ്കറ്റ് : ദുബായ് ബസ് അപകടത്തിൽ മരണം 17 ആയി മരിച്ചവരിൽ 10 ഇന്ത്യക്കാരും ഉൾപെടുന്നതായി യു.എ.ഇ ഇന്ത്യൻ എംബസി സ്ഥിതീകരിച്ചു. രാജഗോപാലൻ,ഫിറോസ് ഖാൻ പത്താൻ ഭാര്യ രേഷ്മ ഫിറോസ്ഖാൻ പത്താൻ,ദീപക് കുമാർ,ജമാലുദീൻ അറക്കവീട്ടിൽ,കിരൺ, ജോണി,വാസുദേവ്,തിലകരം ജവഹർ ഥാക്കൂർ,ഉമ്മർ, നബീൽ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.തലശ്ശേരിക്കാരായ അച്ഛൻ ഉമ്മർ മകൻ നബീൽ, തളിക്കുളം തൈക്കൽ സ്വദേശി ജമാലുദീൻ അറക്കവീട്ടിൽ.തിരുവനന്തപുരം മാധവപുരം സ്വദേശി ദീപ കുമാർ,വാസുദേവ്,എന്നിവരാണ് മരിച്ച മലയാളികൾ.ഒമാനിൽ നിന്നും ദുബായിലേക്കു വരികയായിരുന്ന യാത്രാ ബസാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷിദിയ മെട്രോ സ്റ്റേഷന് സമീപം വൈകിട്ട് ആണ് അപകടത്തിൽപെട്ടത്.വലിയ ബസുകൾക്ക് പ്രേവേശനമില്ലാത്ത ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.. രണ്ട് പാകിസ്താനികൾ, ഒരു ഒമാനി, ഒരു അയർലന്റ് സ്വദേശി എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃദശരീരങ്ങൾ ഞായഴ്ച നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.