ദുബായിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 പേർക്ക് പരുക്ക്

file pic

ഷാർജ : എമിറേറ്റ്സ് റോഡിൽ ഷാർജ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന 13 വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ച്, മതിയായ അകലത്തിൽ മാത്രമേ സഞ്ചരിക്കാവൂ എന്നും മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യത്തിലല്ലാതെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. കൂടാതെ, വാഹനം സഞ്ചരിക്കുമ്പോൾ മുൻവശത്തെ ഗ്ലാസ് വെള്ളമുപയോഗിച്ച് കഴുകരുത്. ഇത് അവിടെയുള്ള പൊടിപടലങ്ങൾ കട്ടപിടിച്ച് ഡ്രൈവരുടെ കാഴ്ച മറക്കുമെന്നും വ്യക്തമാക്കി.