ദുബായ് : യുഎഇ ഗോൾഡൻ വീസ ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തു വിട്ടു . 1,250 ദിർഹമാണ് ഫീസ് ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കാൻ ആറ് മാസത്തെ എൻട്രി പെർമിറ്റ് ഈടാക്കുന്നത് . എൻട്രി പെർമിറ്റിന് 1000 ദിർഹവും അപേക്ഷാ ഫീസായി 100 ദിർഹവും സ്മാർട് സർവീസ് ഫീസ് 100 ദിർഹവുമാണ് നൽകേണ്ടത് . ഫീസിന് പുറമെ ആവശ്യമായ രേഖകളും ഗോൾഡൻ വിസയ്ക്കായി ഹാജരാക്കണം.ഇലക്ട്രോണിക് സേവനത്തിന് 28 ദിർഹവും ഐസിപി ഫീസായി 22 ദിർഹവും ഈടാക്കും.ഇതിനോടകം നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർഥികൾ, ഡോക്ടർമാർ, ബിരുദധാരികൾ, ജീവകാരുണ്യ പ്രവർത്തകർ, പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നിരവധി ആളുകൾക്ക് ഇതിനകം ഗോൾഡൻ വീസ നൽകിയിട്ടുണ്ട്.