ആരോഗ്യ മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് ദുബായ്

ദുബായ് : വികസനത്തിലും ആരോഗ്യ മേഖലയിലും വളരെ മുന്നിലാണ് ദുബായ് എന്നിരുന്നാലും കൂടുതൽ മികച്ച ആരോഗ്യ പരിപാലനം വിദേശികൾക്കും സ്വദേശികൾക്കും ലഭ്യമാക്കുക എന്നലക്ഷ്യമാണ് ദുബായ് ഹെൽത്ത് അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്,ആരോഗ്യരംഗത്തെ ബഹുരാഷ്ട്ര കമ്പനികൾ പലതും ദുബായിൽ വരാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതുകൂടി എത്തുംബോൾ ദുബൈയിലെ ആരോഗ്യമേഖല കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് അതോറിറ്റി വിലയിരുത്തുന്നു. നിലവിൽ 37 ആശുപത്രികളാണ് ദുബായിലുള്ളതെന്നും ഒൻപതെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ദുബായ് ഹെൽത്ത് അതോറിറ്റി ഹെൽത്ത് റെഗുലേഷൻ സിഇഒ ഡോ.മർവൻ അൽ മുല്ല അറിയിച്ചു. ആവശ്യമായ മേഖലയിൽ കൃത്യമായ നിക്ഷേപവും സേവനവും നടത്താൻ കോൺ സഹായിക്കുമെന്ന് ഡിഎച്ച്എ സ്ട്രാറ്റജി ആൻഡ് കോർപറേറ്റ് ഡവലപ്മെന്റ് സിഇഒ ഫാത്തിമ അബ്ബാസ് പറഞ്ഞു.

ഒരേ തരത്തിലുള്ള ആശുപത്രികൾ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കും. രോഗികൾക്ക് മികവുറ്റ സേവനം തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കും. ഇതിനെല്ലാം മുന്നോടിയായി കഴിഞ്ഞവർഷം ദുബായ് ഹെൽത്ത് അതോറിറ്റി ആരോഗ്യമേഖലയെ കുറിച്ച് സമഗ്ര ഗൈഡ് പ്രസിദ്ധീകരിച്ചിരുന്നു. നിലവിലുള്ള വിവരങ്ങൾക്കു പുറമെ ഭാവിയിൽ ദുബായിൽ വേണ്ടിവരുന്ന സേവനങ്ങളെക്കുറിച്ചും സർവേയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്വകാര്യമേഖലയിലുള്ളവർക്ക് സംരംഭകർക്കു വേണ്ട സഹായങ്ങളും അതിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിനൊപ്പം സർട്ടിഫിക്കേറ്റ് ഓഫ് നീഡ് (കോൺ)നടപ്പാക്കുന്നതിലൂടെ നയപരിപാടികളിലും നിയമങ്ങളിലൂം കൂടുതൽ വ്യക്തത വരുമെന്നാണ് വിലയിരുത്തൽ.