ദുബായ് ;കുട്ടികൾ വാഹനങ്ങളുമായി റോഡിലിറങ്ങിയാൽ കനത്ത പിഴനൽകേണ്ടിവരും,മുന്നറിയിപ്പുമായി പോലീസ്

ദുബായ്: മോട്ടോര്‍ സൈക്കിളുകളും വിനോദ ബൈക്കുകളുമായി കുട്ടികള്‍ ദുബായ് റോഡിലിറങ്ങിയാൽ മാതാപിതാക്കള്‍ കടുത്ത നടപടി നേരിടേണ്ടി വരും. ദുബായ് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ഇതുമൂലമുണ്ടാകുന്ന അപകട സാധ്യതകളെ കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും പോലീസ് വ്യക്തമാക്കി.പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ 50,000 ദിര്‍ഹം പിഴ അടക്കേണ്ടി വരും. ദുബായിലെ റോഡുകളില്‍ നിയമ വിരുദ്ധമായി കുട്ടികള്‍ ഓടിച്ച ക്വാഡ് ബൈക്കുകള്‍ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. പൊതു നിരത്തുകളില്‍ മോട്ടോര്‍ സൈക്കിളുകളും വിനോദ ബൈക്കുകളും ഓടിക്കാന്‍ കുട്ടികളെ അനുവദിച്ച രക്ഷിതാക്കള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.