ദുബായ്: രാജ്യത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. രാജ്യാന്തര നിയമങ്ങൾ പാലിച്ച് മാത്രമേ രാജ്യത്ത് പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആണ് ഇക്കാര്യം അറിയിച്ചു. നിലവാരമില്ലാത്ത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്‌ടിക്കും. വിപണികളിൽ എത്തുന്ന ഭൂരിഭാഗം ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് പരിശോധന. നല്ല പ്ലാസ്റ്റിക് അല്ല ഉപേയോഗിക്കുന്നതെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായിരിക്കും. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ 1, 2, 5 എന്നീ നമ്പർ മുദ്ര ചെയ്ത പ്ലാസ്റ്റിക് മാത്രം ഉപയോഗിക്കണം.