ദുബൈയിൽ 373 ബസുകൾ നിരത്തിലേക്ക്

ദുബായ്: ദുബായിലെ ബസ് യാത്രികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ 373 ബസുകൾ വാങ്ങാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 47 കോടി ദിർഹത്തിന്റെ കരാറൊപ്പിട്ടു. പത്തുവർഷത്തെ മെയിന്റനൻസും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. യൂറോ 6 മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന വോൾവോ ബസുകളാണ് ദുബായിൽ ഓടാൻ പോകുന്നത്. മിന മേഖലയിൽ തന്നെ ഇതാദ്യമായാണ് ഇത്തരം ബസുകൾ നിരത്തിലിറങ്ങുന്നത്. ആർ.ടി.എ ചെയർമാൻ മാതർ അൽ തായറും വോൾവോ ബസ് കോർപ്പറേഷൻ പ്രസിഡന്റ് ഹകൻ അഗ്‌നീവലും തമ്മിൽ കരാർ ഒപ്പുവെച്ചു. 74 പേർക്ക് സഞ്ചരിക്കാവുന്ന ബസുകൾ ഓരോന്നും ഹൈടെക്ക് സാങ്കേതികതയോടെയാണ് സജ്ജമാകുന്നത്.