ഇന്ത്യയില്‍ കോവിഷീല്‍ഡ് എടുത്തവര്‍ക്കും മടങ്ങാം; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും യു എ ഇയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. ഇവര്‍ക്ക് ആഗസ്റ്റ് 15 മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍ ദുബൈയിലേക്ക് വരാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല.നിരവധി പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.