ദുബായ്; അൽ ഇത്തിഹാദ് റോഡിന്റെ വേ​ഗപരിധി കുറച്ചു

ദുബായ്: ദുബായിയേയും ഷാർജയേയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിന്റെ വേ​ഗപരിധി കുറച്ചു.100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. നവംബര്‍ 20 മുതല്‍ നടപ്പാക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിഅധികൃതര്‍ അറിയിച്ചു. ലംഘിച്ചാൽ 3000 ദിര്‍ഹം വരെ പിഴ ഈടാക്കും .
അല്‍ ഗര്‍ഹൂദ് പാലത്തിൻ്റേയും ഷാർജയുടേയും ഇടയിലുള്ള അല്‍ ഇത്താദ് റോഡിന്റെ ഒരു ഭാഗത്താണ് കുറഞ്ഞ വേഗപരിധി ബാധകമാകുക. ഗതാഗതം സുഗമമാക്കാൻ ആർടിഎയും ദുബായ് പോലീസും ഒന്നിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്.