ദുബായ് ;പോലീസിനെ കാണുമ്പോൾ ഫോൺ മാറ്റിപിടിച്ചിട്ട് കാര്യമില്ല,മുന്നറിയിപ്പുമായി അധികൃതർ

അബുദബി: യുഎഇയില്‍ വാഹനംഓടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . പോലീസ് വാഹനങ്ങള്‍ കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ മാറ്റുന്നവർ നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങും. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഡ്രൈവിംഗിനിടയിലെ ഫോണ്‍ ഉപയോഗം പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറകളും റെഡാറുകളും നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്.വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്ന ചിലര്‍ പൊലീസ് വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ കാണുമ്പോള്‍ ഫോണ്‍ താഴ്ത്തിപിടിക്കാറുണ്ട്. എന്നാല്‍ ഇത്തരക്കാരും ക്യാമറക്കക്കണ്ണുകളില്‍ കുടുങ്ങുമെന്നുംപോലീസ് വ്യക്തമാക്കി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിത വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ സൂം ഇന്‍ ചെയ്യാനും സാധിക്കും.ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.