ദുബായ് :പാസ്‌പോർട്ടില്‍ സിങ്കിൾ നെയിം മാത്രമുള്ളവർക്ക് യുഎഇയില്‍ സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ല

ദുബായ് : പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അധികൃതർ അറിയിച്ചു. റെസിഡന്റ്/ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് നിയമം ബാധകമല്ല. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാവ കമ്പനികള്‍ പറഞ്ഞു. യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരെ യുഎഇ എമിഗ്രേഷനുകള്‍ തടയും. നവംബര്‍ 21 മുതല്‍ പുതിയ നിയമം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.