ഡബ്ലിന്‍: ജീവിക്കാനും ജോലിചെയ്യാനും ചെലവേറിയ ലോകത്തെ 20 നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ 14 ആംസ്ഥാനത്ത്. പ്രോപ്പര്‍ട്ടി വിദഗ്ദ്ധരായ സാവില്‍സ് ആണ് പട്ടിക തയ്യാറാക്കിയത്. സാവില്‍സ് തയ്യാറാക്കിയ വര്‍ക്ക്‌ലിവ് ഇന്‍ഡക്‌സ് പ്രകാരം ഡബ്ലിനില്‍ ജീവിക്കാന്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 40600 യൂറോ ആവശ്യമാണ്. അതേസമയം ചെലവേറിയതാണെങ്കിലും ഗുണമേന്മയുള്ള ജീവിത സാഹചര്യങ്ങളാണ് നഗരത്തിലുള്ളതെന്നും പട്ടികയില്‍ പറയുന്നു.ന്യൂയോര്‍ക്ക്, ഹോങ്കോങ്, ലണ്ടന്‍, ടോക്കിയോ, പാരീസ് തുടങ്ങിയ നഗരങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്.