53 ആം ദേ​ശീ​യ ദി​നാ​ഘോ​ഷ വേളയിൽ, 53 കി​ലോ​മീ​റ്റ​ർ നടന്ന് മലയാളി യുവാക്കൾ

ഒമാൻ :”ഹൃദയാരോഗ്യം വ്യായാമത്തിലൂടെ” എന്ന സന്ദേശം ഉയർത്തി ഒമാന്റെ 53 ആം ദേ​ശീ​യ ദി​നാ​ഘോ​ഷ വേളയിൽ 53 കി​ലോ​മീ​റ്റ​ർ ന​ട​ന്നു ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും മാതൃകയാവുകയായിരുന്നു നൂ​റു​ദ്ദീ​നും നൗ​ഫ​ലും.മ​സ്ക​ത്തി​ലു​ള്ള തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി നൂ​റു​ദ്ദീ​നും മ​ല​പ്പു​റം സ്വ​ദേ​ശി നൗ​ഫ​ൽ തി​രൂ​രു​മാ​ണ്​ ദേ​ശീ​യ​ദി​നാ​​ഘാ​ഷ സ​ന്ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ​ബോ​ധ​വ​ത്​​ക​ര​ണ​വും പ​ക​ർ​ന്ന് മ​ത്ര മു​ത​ൽ ബ​ർ​ക്ക​പാ​ല​സ്​ വ​രെ​ 53 കി​ലോ​മീ​റ്റ​ർ ന​ട​ന്ന​ത്. കഴിഞ്ഞ ദിവസം വൈ​കീ​ട്ട്​ 4.30ന്​ ​ആ​രം​ഭി​ച്ച യ​ജ്ഞം വെ​ള്ളി​യാ​ഴ്ച പു​ല​​ർ​ച്ച മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു​മ​ണി​ക്കൂ​റി​ൽ അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ എ​ന്ന തോ​തി​ൽ 11 മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ്​ ഇ​രു​വ​രും ല​ക്ഷ്യം കൈ​വ​രി​ച്ച​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​​പ്പെ​ടെ സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു. പ്ര​വാ​സി യു​വാ​ക്ക​ളി​ൽ അ​ടു​ത്തി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ല​മു​ള്ള മ​ര​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ ക​ണ്ടു​വ​രു​ന്ന​ത്.പ്ര​വാ​സ ജീ​വി​ത​ത്തി​ൽ വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​രി​ക്കു​ക കൂ​ടി ന​ട​ത്ത​ത്തി​​ന്‍റെ ല​ക്ഷ്യ​മാ​യി​രു​ന്നു​വെ​ന്നും നൂ​റു​ദ്ദീ​നും നൗ​ഫ​ലും പ​റ​ഞ്ഞു. ന​ട​ത്ത​യ​ജ്ഞം ഒ​മാ​നി​ലെ നോ​ർ​ക്ക റൂ​ഡ്സ് ലീ​ഗ​ൽ അ​ഡ്വൈ​സ​റും ഇ​ന്ത്യ​ൻ എം​ബ​സി ലീ​ഗ​ൽ പാ​ന​ലി​ലെ അം​ഗ​വു​മാ​യ അ​ഡ്വ. ഗി​രീ​ഷ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നി​സാ​ർ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.