ഈദുൽ ഫിത്തർ അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കായി നിസ്‌വയിലേക്ക് മവാസലാത്ത് ഏകദിന വിനോദയാത്രയൊരുക്കുന്നു ..

ഈദുൽ ഫിത്തർ അവധി ദിവസങ്ങളായ മെയ് 2 നും 5 നും ഇടയിലാണ് മവാസലാത്ത് ഏകദിന വിനോദയാത്രയൊരുക്കുന്നത് .. ബസ് രാവിലെ 7 മണിക്ക് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് നിസ്വയിലെ പ്രധാന പ്രദേശങ്ങൾ സന്ദർശിച്ച് വൈകുന്നേരം 5 മണിക്ക് അസൈബ ബസ് സ്റ്റേഷനിൽ തിരിച്ചെത്തും .. നിസ്വ വിലായത്തിലെ സാംസ്‌കാരിക, പുരാവസ്തു പ്രദേശങ്ങൾ , നിസ്വ സൂഖ്, നിസ്വ ഫോർട്ട്, . ഇലക്‌ട്രിക് വണ്ടികൾ, അൽ അഖർ ഗ്രാമം, കൂടാതെ ഒമാനിലെ ഏറ്റവും വലിയ ജലസേചന ചാനലുകളിൽ ഫലജ് ദാരിസ് എന്നിവ കാണുന്നതിനുള്ള അവസരവും യാത്രയിൽ ഉണ്ടാകും ..3 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും ..

3 വയസു മുതൽ 12 വയസുവരെ 20 ഒമാനി റിയാലും 12 വയസിനു മുകളിൽ 25 റിയാലും ആയിരിക്കും നിരക്ക് .. പുരാവസ്തു കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ഫീസും ഉച്ചക്കുള്ള ഭക്ഷണവും ഈ നിരക്കിൽ ഉൾപ്പെടുന്നു …