മനാമ: ഇ-കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് തുടക്കമായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ആണ് ഈ വിവരം അറിയിച്ചത്.ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും അവയുടെ അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും ഈ മേഖലയിലെ തട്ടിപ്പുകൾ കുറക്കാനും ‘ഇഫാദ’ സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി ബഹ്റൈനിലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതികളുടെ പ്രധാനപെട്ടതാണ് ഇ-കൊമേഴ്സ്. ഈ മേഖലയിലെ അഴിമതി, തട്ടിപ്പ് എന്നിവ തടയാനും ഇടപാടുകൾ വളരെ എളുപ്പമാക്കാനും ഇ-കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് സാധിക്കും . ഫീസ് നൽകാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് രജിസ്ട്രേഷൻ നിർവഹിക്കാൻ ഇതോടെ സാധിക്കും. ഇ-കൊമേഴ്സിന് കൂടുതൽ ശക്തിപകരാനും ഉപഭോക്താക്കളു.ടെആത്മവിശ്വാസം കൂട്ടുവാനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പ്രചോദനം നൽകാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.