മനാമ : ബഹ്റൈനിൽ ആദ്യമായി ഇ-പാസ്പോർട്ട് ലഭിച്ച വ്യക്തിയെ പാസ്പോർട്ട്സ് വിഭാഗം ഡയറക്ടർ മേജർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ദുആജ് ആൽ ഖലീഫ ആദരിച്ചു.സ്വദേശികൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി .മാർച്ച് 28നാണ് ബഹ്റൈനിൽ ഇ-പാസ്പോർട്ട് സംവിധാനം നിലവിൽ വന്നത്. ആദ്യമായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കും ഓൺലൈൻ വഴി അപേക്ഷ നൽകാം . ഇതിനു ആവശ്യമായ രേഖകളും ഓൺലൈനായി സമർപ്പിക്കാം. ബഹറിനിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഇലക്ട്രോണിക് സേവനങ്ങൾക്കുമുള്ള ഇ-കീ ഉപയോഗിച്ചാണ് അപേക്ഷ നൽകാം.