മസ്ക്കറ്റ് : രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും അടുത്ത വർഷം മുതൽ ഇ-പേമൻറ് നിർബന്ധമാക്കും. 2022 ജനുവരി ഒന്നു മുതൽ ആണ് നിയമം നിലവില്‍ വരുന്നത്. മാളുകളിലും റസ്റ്റാറൻറുകളിലും ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേമന്റ് സംവിധാനം ഒരുക്കണമെന്ന് വ്യവസായ വാണിജ്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒമാൻ വിഷൻ 2040ന്റെ ഭാഗമായാണ് പുതിയ നടപടി. പണം സർക്കുലേഷൻ കുറക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ സമൂഹം ഒരുക്കുകയാണ് മറ്റൊരു ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഷോപ്പിങ് മാളുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, വാണിജ്യ സെൻററുകൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി ഷോപ്പുകൾ, ഭക്ഷ്യോൽപന്ന വിൽപന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇ-പേമൻറ് നിർബന്ധമാക്കുന്നത്. കൂടാതെ പഴം-പച്ചക്കറി വിൽപന, ഇലക്ട്രോണിക് ഷോപ്പുകൾ, വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങൾ, ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങൾ, പുകയില വിൽപന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇ-പേമൻറ് സംവിധാനം നിര്‍ബന്ധമാക്കും.