മസ്കറ്റ് : രാജ്യത്തെ ഇ-വിസ സംബന്ധിച്ച നടപടിക്രമങ്ങളിൽ മാറ്റമുണ്ടായതായി അയൽ രാജ്യത്തെ ഇംഗ്ലീഷ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.വിസ അനുവദിക്കുന്നത് സംബന്ധിച്ച നിലവിലെ നടപടിക്രമങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒമാൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഒമാൻ അതിർത്തി പോസ്റ്റുകളിൽ ഒാൺ അറൈവൽ വിസ ലഭിക്കും. എന്നിരുന്നാലും ഇ-വിസ എടുക്കുന്നതാകും നല്ലത്. ഇ-വിസ എടുക്കുന്നതുവഴി പണവും സമയവും ലാഭിക്കാൻ സാധിക്കുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇ-വിസ സംബന്ധിച്ച വിവരങ്ങൾ https://evisa.rop.gov.om എന്ന വെബ്സൈറ്റിൽ ലഭിക്കും.