ബഹ്റൈന്‍ : മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ സഹായിക്കാനായി ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഗൈഡന്‍സ് ഫോറം എമര്‍ജന്‍സി കൗണ്‍സിലിങ്ങ് ടീം രൂപീകരിച്ചു. കൗണ്‍സിലിങ്ങ് രംഗത്തേ ഏറെ വര്‍ഷത്തെ പരിചയമുള്ള പത്ത് പേരടങ്ങുന്ന ഈ ടീം ഏത് സമയത്തും സഹായത്തിനായി ലഭ്യമായിരിക്കും. ഈ സേവനം സൗജന്യമായിരിക്കുമെന്നും,
സഹായം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്ത് നല്‍കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബഹ്റൈനില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവാസി കൂട്ടായ്മകളുമായി ബന്ധപ്പെട്ട് അവരുടെ അംഗങ്ങളുടെ ഇടയില്‍ കൂടുതല്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും, പ്രമുഖ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുവാനും പിജിഎഫ് ഭാരവഹികള്‍ തീരുമാനിച്ചിട്ടുണ്ട്.
നിരവധി കാരണങ്ങളാൽ ഓരോ മാസവും ബഹ്റൈനിലെ പ്രവാസികളുടെ ഇടയിലെ ആത്മഹത്യ യുടെ എണ്ണം വർദ്ധിച്ച വരുകയാണ്.നാലാപത്തോളം പ്രവാസികൾ ആണ് അടുത്ത കാലത്തായി ഇവിടെ ജീവിതം അവസാനിപ്പിച്ചത് ഇതിൽ അറുപതു ശതമാനത്തോളം മലയാളികൾ ആണ് കുടുംബ പ്രശ്ങ്ങളൂം സാമ്പത്തിക പ്രശ്ങ്ങളും മൂല മുണ്ടാകുന്ന മാനസികസമ്മർദ്ദങ്ങൾ ആണ് ആത്മഹത്യ ക്ക് പ്രേരകമാകുന്നത് .പ്രവാസികളുടെ ഇടയിൽ ഇത്തരം പ്രവണതക്കെതിരെ ഇല്ലാതാക്കുവാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി ആണ് പ്രവാസി ഗൈഡന്‍സ് ഫോറം എമര്‍ജന്‍സി കൗണ്‍സിലിങ്ങ് ടീം രൂപീകരിച്ചിരിക്കുന്നത് – മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആർക്കും ഏതു സമയത്തും ആർക്കും ഇവരെ ബന്ധപ്പെടാവുന്നതാണ്.
കൗണ്‍സിലിങ്ങ് ആവശ്യമുള്ളവര്‍ 38024189 അല്ലെങ്കില്‍ 35680258 എന്നീ നന്പറുകളിലാണ് ബന്ധപ്പെട്ടേണ്ടത്