റിയാദ്: പ്രവാസി മലയാളി നാട്ടിൽ മരണമടഞ്ഞു .തിരുവനന്തപുരം വെമ്പായം മണ്ണാൻവിള സ്വദേശി സുൽത്താൻ മൻസിലിൽ സുധീർ സുൽത്താൻ (53) നാട്ടിൽ നിര്യാതനായി. മുപ്പത് വർഷമായി പ്രവാസിയാണ് അദ്ദേഹം. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്യുകയായിരുന്നു.ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞതിനെ തുടർന്ന് നാട്ടിൽ പോയി ചെറിയ പനികൂടി ശരീരത്തിൽ അണുബാധയുണ്ടായതാണ് മരണ കാരണം. സുൽത്താൻ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: അസീന, മക്കൾ: അഫ്നാൻ, റിയാസ്, സുൽത്താൻ. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി.