ഈദ് കപ്പ്‌ 2023 ടൈഫൂൻ സിസി ജേതാക്കളായി .

ബഹ്‌റൈൻ : ടൈഫൂൻ സിസി സംഘടിപ്പിച്ച 8 ടീമുകളുടെ ക്രിക്കറ്റ്‌ ടൂർണമെന്റിൽ തൈഫൂൺ സി സി ജേതാകളായി വാശിയേറിയ കലാശ പോരാട്ടത്തിൽ കറുത്തരായ ജുഫൈർ സ്ട്രിക്കേഴ്സിനെ 8 റൺസിനു പരാജയപ്പെടുത്തിയാണ് തൈഫൂൺ സി സി വിജയകിരീടം ചൂടിയത് . ടൂർണമെന്റിലെ മികച്ച ബാറ്റസ്മാൻ മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ നസീം മൈ‌തീൻ തൈഫൂൺ സി സി, മികച്ച ബൗളർ ശ്യാം ജുഫൈർ സ്‌ട്രൈക്കേഴ്‌സ് കരസ്തമാക്കി . ബുസൈറ്റീനിൽ കഴിഞ്ഞ 4 ആഴ്ചകളിൽ ആയി ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ എം സി സി അവഞ്ചേഴ്‌സ് 11,വിന്നേഴ്സ് cc,കിങ്ഡം cc, ജെ സി ഗ്രൂപ്പ് ,ഫാർമ 11,ടൈഫൂൺ cc. ജുഫൈർ സ്‌ട്രൈക്കേഴ്‌സ് , എന്നീ ടീമുകൾ ആണ് മത്സരിച്ചത് , മത്സരങ്ങൾ ക്രിക്കറ്സ്‌ ഓൺലൈൻ സ്കോറിങ് ആപ്പ് വഴിയാണ് നിയന്ത്രിച്ചിരുന്നത് ടൂർണമെന്റ് കമ്മിറ്റീ അംഗങ്ങളായ അഖിൽ, സാദത്ത്‌ അമീർ ലതീഷ് നായർ എന്നിവർ നേതൃത്വം നൽകി.