ബഹ്റൈൻ : അൽ ഹിദായ മലയാളം കൂട്ടായ്മയും സുന്നി ഔഖാഫും സംയുക്തമായി ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും സംഘടിപ്പിച്ച ഈദ് ഗാഹുകൾ വൻ ജനാവലിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി..
കൃത്യം 5.19 നു തന്നെ തുടങ്ങിയ നമസ്കാരത്തിനു
ഹൂറയിൽ ഉസ്താദ് യഹ്യ സിടി യും ഉമ്മുൽ ഹസ്സം അബ്ദുൽ ലത്തീഫ് അഹ്മദ് എന്നിവർ നേതൃത്വം നൽകി..
റമദാനിൽ നാം ഏതൊരു സൃഷ്ട്ടാവിനെ ഭയപ്പെട്ടാണ് നാം തിന്മകളിൽ നിന്നും വിട്ട് നന്മകൾ മുറുകെ പിടിച്ചത് അതേ ദൈവത്തെ ഭയന്ന് കൊണ്ട് റമദാനിനു ശേഷവും ജീവിത ക്രമത്തെ മുന്നോട്ടു കൊണ്ട് പോയാൽ മാത്രമേ നാം വിജയിച്ചവരിൽ പെടുകയൊള്ളു എന്ന് ഈദ് ഖുതുബ നൽകി കൊണ്ട് വിശ്വാസികളെ ഉസ്താദ് യഹ്യ സിടി ഓർമ്മ പെടുത്തി..
ഹൂറയിൽ മാത്രം സ്ത്രീകൾ അടക്കം ആയിരത്തി അഞ്ഞൂറോളം പേരും .
ഉമ്മുൽ ഹസ്സം ഈദ് ഗാഹിൽ അഞ്ഞൂറോളം പേരും പങ്കടുത്തു..
ഇരു ഈദ് ഗാഹുകൾക്കുമായി വളണ്ടിയർ ക്യാപ്റ്റമാരായ ദിൽഷാദ്, ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ
നസീർ പികെ, സലാം, അബ്ദു റഹ്മാൻ, കോയ ബേപ്പൂർ, ഷംസീർ, അബ്ദുൽ ഗഫൂർ വെളിയംകോട്, നിസാർ,
ലത്തീഫ് ചാലിയം, സാക്കീർ ഹുസൈൻ, ബിർഷാദ്,നിഷാദ്, ഫഖ്റു,ബിനു ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി..
പങ്കടുത്ത എല്ലാ വിശ്വാസികൾക്കും അൽ ഹിദായ കൂട്ടായ്മയുടെ പേരിൽ ജനറൽ സെക്രട്ടറി റിസാലുദ്ധീൻ പുന്നോൽ നന്ദി രേഖപ്പെടുത്തി.