ബഹ്റൈൻ : രാവിലെ അഞ്ചു പതിനഞ്ചിനാണ് നമസ്കാര സമയം .അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പ്രമുഖ പണ്ഡിതൻ അജ്മൽ മദനി നേതൃത്വം നൽകും . മനാമ ബാബുൽ ബഹറിനിൽ ചാർട്ടഡ് ബാങ്കിന് പുറകുവശമുള്ള മുൻസിപ്പാലിറ്റി കാർപാർക്കിങ്ങിലാണ് ഈദ് ഗാഹ് നടക്കുന്നത്. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ഗാഹ് ഇതോടൊപ്പം നടക്കും . സുന്നി ഔഖാഫും അൽ ഹിദായ മലയാളം കൂട്ടായ്മയും സംയുക്തമായി നടത്തിവരാറുള്ള മലയാളികൾക്കുള്ള ഈദ് ഗാഹുകൾ ശനിയാഴ്ച ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .സ്ത്രീകൾക്കും കുട്ടികൾക്കും വിപുലമായ സൗകര്യങ്ങൾ ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു . ഈദ് അൽ അദായോടനുബന്ധിച്ചു കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങൾക് സാമ്പത്തിക സഹായം നല്കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഉത്തരവിട്ടു . 1,28,000 കുടുംബങ്ങൾക്കാണ് ഇതിന്ടെ ഗുണഫലം ലഭിക്കുകയെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഒസാമ അൽ അസ്ഫൂർ അറിയിച്ചു . അതേസമയം രാജ്യത്തു ഈദ് ദിനങ്ങളോട് അനുബന്ധിച് വേണ്ടത്ര ഭക്ഷ്യസുരക്ഷാ ഏർപെടുത്തിയിട്ടുണ്ടെന്നും ,നാണ്യവിളയ്ക് സാദനങ്ങൾ ലഭിക്കുമെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു . കർശനമായ പരിശോധനകൾ കച്ചവടകേന്ദ്രങ്ങളിൽ ഈദ് അവധി ദിനങ്ങളിൽ ഉണ്ടാകും. ബഹറിനിൽ ഈദ് അവധിദിനങ്ങളോടനുബന്ധിച്ച് കോവിഡ് പരിശോധന കേന്ദ്രങ്ങളിലെ സമയക്രെമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രാലയ അധികൃതർ അറിയിച്ചു . ജൂലൈ 9 മുതൽ 12 വരെ വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയാണ് പരിശോധന നടക്കുന്നത്. ബലീ പെരുന്നാളിനോട് അനുബന്ധിച്ചു നൂറ്റി ഏഴു തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ മോചനം നൽകി .
ബഹ്റൈനിൽ ബലി പെരുന്നാളിന് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഈദ് ഗാഹ്: നൂറ്റി ഏഴു തടവുകാർക്ക് മോചനം
gpdesk.bh@gmail.com