യു.എ.ഇ യിലെ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യു.എ.ഇ: യു.എ.ഇയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.റമദാൻ 29 മുതൽ അതായത് ജൂൺ 24 മുതൽ അഞ്ചു ദിവസം ,ജൂൺ 28 വരെയാണ് അവധി.ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ ജൂൺ 28 വരെയായിരിക്കും അവധി.തിങ്കളാഴ്ചയാണ് പെരുന്നാളെങ്കിൽ ജൂലൈ 2 വരെയായിരിക്കും അവധി.യുഎഇ മാനവികശേഷി മന്ത്രാലയമാണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. യുഎഇ യിലെയും ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് അധികൃതർ പെരുന്നാൾ ആശംസകൾ നൽകി.