ബഹ്റൈൻ : പൊതുമേഖലയില്‍ ജൂലൈ എട്ടാം തീയ്യതി മുതല്‍ 12 വരെ അവധിയായിരിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബലി പെരുന്നാള്‍ ദിനമായ ജൂലൈ ഒന്‍പത് ശനിയാഴ്ച രാജ്യത്തെ പൊതുമേഖലയ്ക്ക് വാരാന്ത്യ അവധിയായതിനാല്‍ അതിന് പകരം ജൂലൈ 12ന് അവധി നല്‍കുമെന്നും അറിയിപ്പിൽ പറയുന്നു.