ബഹ്‌റൈൻ : വിദേശകാര്യ മന്ത്രാലയത്തിന് എട്ടാമത് കൗൺസിൽ യോഗം മനാമയിൽ വച്ച് നടന്നു . വിവിധ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ ഡയറക്ടർ ജനറൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . മന്ത്രാലയത്തിലെ നയതന്ത്ര, ഭരണപരമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ കൗൺസിലിന്റെ ശ്രമങ്ങൾ യോഗത്തിൽ ചർച്ച ആയി . വിദേശകാര്യ മന്ത്രാലയത്തിനും അതിന്റെ അനുബന്ധ പ്രവർത്തങ്ങൾക്കും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയിൽ നിന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് യോഗം നന്ദിയും കടപ്പാടും അറിയിച്ചു. നിലവിൽ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായി നൽകുന്ന സേവനങ്ങൾ യോഗത്തിൽ ചർച്ച ആയി കൗൺസിൽ യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും നിരവധി പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു.