ബഹ്‌റൈൻ : ഇന്‍ഡ്യന്‍ സ്കൂള്‍ നിലവിലുളള കാവല്‍ ഭരണസമിതിയിലെ വൈസ് ചെയര്‍മാന്‍ ഭരണസമിതിക്കെതിരെ പരസ്യമായി ചേരി തിരിഞ്ഞതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്.നിജ സ്ഥിതി രക്ഷിതാക്കളെയും പൊതു സമൂഹത്തേയും ബന്ധപ്പെട്ടവര്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്.അദ്ദേ ഹം ഭരണസമിതിയില്‍ നിന്നും രാജി വെച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നും യു.പി.പി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. സ്കൂളിനേയും വിദ്യാര്‍ത്ഥികളേയും ബാധിക്കുന്ന ഗൗരവതരമായ സകല വിഷയങ്ങളോടും തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് ഭരണസമിതിയുടെ എക്കാലത്തേയും സമീപനങ്ങളെന്ന് യു.പി.പി നേതാക്കള്‍ ആരോപിച്ചു.ഈ ഭരണസമിതി അധികാരത്തില്‍ വരുന്‍പോള്‍ കൂടെയുണ്ടായിരുന്നവരെല്ലാം പല കാരണങ്ങള്‍ കൊണ്ട് തെറ്റി പിരിഞ്ഞ് പോകുകയാണുണ്ടായത്. തങ്ങളുടെ കഴിവു കേടുകള്‍ കൊണ്ടുണ്ടാകുന്ന മുഴുവന്‍ വീഴ്ചകളും ഇപ്പോഴും മുന്‍ കാല ഭരണസമിതികളുടെ തലയില്‍ കെട്ടി വെക്കുന്നതും അവരുടെ മേല്‍ ആരോപിക്കുന്നതും തികച്ചും അപഹാസ്യമാണ്.മാന്യതയുള്ള ഒരു കമ്മിറ്റിക്കോ അംഗങ്ങള്‍ക്കോ ചേര്‍ന്നതല്ല ഇത്.സ്കൂളില്‍ എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുന്‍ ഭരണ സമിതിക്കെതിരെ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയും, അവരുടെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച് ധവള പത്രം ഇറക്കുമെന്ന് മേനി പറയുകയും ചെയ്ത് അധികാരത്തിലെത്തിയവര്‍ പത്ത് വര്‍ഷത്തോളം ഭരിച്ചിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാനാവാതെ ജാള്യരാവുകയാണ് ചെയ്തത് ഇപ്പോള്‍ വീണ്ടും പഴയ കമ്മിറ്റിയെ കുറ്റം പറയുന്നത് തങ്ങളുടെ സ്വന്തം ക്രമക്കേടുകളില്‍ നിന്നും, വീഴ്ചകളില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണെന്നും, ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ ഭരണസമിതിയിലെ ആളുകള്‍ക്ക് ഏല്‍ക്കാനിരിക്കുന്ന കനത്ത പരാജയ ഭീതി കൊണ്ടാണെന്നും മനസ്സാക്കാന്‍ കഴിയുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളും പൊതു സമൂഹവുമെന്ന് സ്കൂള്‍ കമ്മിറ്റിയംഗങ്ങള്‍ മറക്കരുത്.രക്ഷിതാക്കള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുന്‍പോള്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത്രയേറെ അസഹിഷ്ണുത എന്തിനാണ് രക്ഷിതാക്കളല്ലാത്തവര്‍ ഇന്ത്യന്‍ സ്കൂളിന്‍റെ ഒരു കാര്യത്തിലും ഇടപെടരുതെന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തി യവരില്‍ രണ്ടു പേരൊഴികെ ചെയര്‍മാനും സെക്രട്ടറിയുമടക്കം ബാക്കിയെല്ലാ സ്ഥാനങ്ങളിലും ഇരിക്കുന്നവര്‍ രക്ഷിതാക്കളല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നത് പരിതാപകരമായ അവസ്ഥയാണ്.പുതിയ തെരഞ്ഞെടുപ്പ് നടത്താനും അധികാരം വിട്ടൊഴിയാനും രക്ഷിതാക്കളല്ലാത്തവര്‍ ഇപ്പോഴും ഇത്രയേറെ ഭയക്കുന്നതെന്ത് കൊണ്ടാണ് അധികാര ദുര്‍വിനിയോഗം അതിന്‍റെ സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് പറയാതെ വയ്യ.രക്ഷിതാക്കളുടെ ഡാറ്റ വിവരങ്ങള്‍ പുറത്ത് മറ്റ് പലര്‍ക്കും ചോര്‍ത്തി ത്തികൊടുത്തി കൊടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അമ്മമാരടങ്ങുന്ന മുഴുവന്‍ രക്ഷിതാക്കളുടേയും ടെലിഫോണ്‍ നന്‍പറുകള്‍ പോര്‍ട്ടല്‍ ക്ളാസ്സുകളില്‍ നിന്നും മറ്റും ചോര്‍ത്തിയെടുത്ത് പലവിധം വാട്സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് ഭൂരിഭാഗം രക്ഷിതാക്കളും ഗ്രൂപ്പില്‍ ചോദ്യം ചെയ്തപ്പോള്‍ അതിന്‍റെ നിയന്ത്രണം അഡ്മിന്‍ ഓണ്‍ലി ആക്കി മാറ്റി പിന്നെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത രീതിയിലാക്കുകയാണ് ചെയ്തത് ഇത് തികഞ്ഞ അന്യായവും നിയമ വിരുദ്ധവുമാണ്.സ്കൂള്‍ ഭരണസമിതിയില്‍ ചെയര്‍മാന് തുല്ല്യമായ അധികാരവും സ്ഥാനവും വഹിക്കുന്ന ഒരാള്‍ പുറത്ത് ഈ ഭരണസമിതിക്കെതിരെ പ്രചരണം നടത്താന്‍ ഒരുങ്ങുന്നതിനുണ്ടായ കാരണങ്ങളും നിജ സ്ഥിതിയും എന്താണെന്ന് ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് രക്ഷിതാക്കളോട്വെ ളിപ്പെടുത്തണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ തലപ്പത്തിരിക്കുന്നവരാണ് തങ്ങളെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ടെന്ന് വളരെ വിനയപൂര്‍വ്വം വീണ്ടും വീണ്ടും ഓര്‍മ്മിക്കുകയാണെന്ന് യു.പി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യു.പി.പി കണ്‍വീനര്‍മാരായ ബിജുജോര്‍ജ്ജ്,ഹരീഷ് നായര്‍, ജാവേദ് പാഷ, റുമൈസ അബ്ബാസ്, മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, യു.പി.പി കോഡിനേറ്റര്‍ അനില്‍.യു.കെ,സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, എഫ്.എം.ഫൈസല്‍, അബ്ബാസ് സേഠ്, ജിന്‍റോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പന്‍കെടുത്തു.