ഇലക്ട്രിക് കാര്‍ നിര്‍മ്മാണം : വൻ പദ്ധതിക്കൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ : ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒന്നര ലക്ഷം കാറുകള്‍ 2026ല്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയുന്ന പദ്ധതി ആണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചി. അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവാഹ പറഞ്ഞു . 2026 മുതല്‍ 2028 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 150,000 ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോര്‍സ് കമ്പനി ലക്ഷ്യമിടുന്നത്. ലൂസിഡ് മോട്ടോഴ്‌സില്‍ രാജ്യം നടത്തിയ നിക്ഷേപം, സൗദിയെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചെന്ന് മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ലൂസിഡ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് (പി ഐ എഫ്) സ്വന്തമാണെന്നും അദ്ദേഹം അറിയിച്ചു . ഉടൻ തന്നെ നിര്മ്മാണ പ്രവർത്തനത്തിനുള്ള സംവിധാങ്ങൾ ആരംഭിക്കും .