റിയാദ്: സൗദി അറേബ്യയയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ – ബലദ് റൂട്ടിൽ സർവീസ് ആരംഭിച്ചു.മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ഇത്തരം ബസുകൾ ബസ് ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കും.ഈ പദ്ധതി വിജയകരമായാൽ പൊതുഗതാഗതത്തിന് കൂടുതൽ ഇലക്ട്രിക് ബസുകൾ ഉപയോഗപ്പെടുത്തുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.